Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine

ക്രിമിയയിൽ റഷ്യൻ നാവിക ഓഫീസറെ വധിച്ചത് എസ്കോർട്ട് ഗേൾ: യുക്രെയ്ൻ ഇന്‍റലിജൻസിന്‍റെ തന്ത്രത്തിൽ കുടുങ്ങിയത് 2014ൽ കൂറുമാറിയ ഉദ്യോഗസ്ഥൻ

 മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.


റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.


ഷഗീവിന്‍റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.


റഷ്യയിലെ യാരോ‌സ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്‍റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.


നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്‍റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം. 


യുക്രെയ്ന്‍റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്‌ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.

International

സെവാസ്തപ്പോളിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു


മോസ്കോ: അധിനിവേശ ക്രിമിയയിലെ സെവാസ്തപ്പോൾ നഗരത്തിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുക്രെയ്ൻ സ്പെഷ്യൽ സർവീസ് സൈനിക വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യൻ വൃത്തങ്ങൾ ആരോപിച്ചു. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു റഷ്യൻ വനിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെവാസ്തപ്പോളിലുണ്ടായ മറ്റൊരു സംഭവത്തിൽ സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ഡ്രോൺ ആക്രണം നടന്ന സ്ഥലത്തെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ബോംബ് നിർവീര്യ സ്ക്വാഡിലെ നാലു പേരും ഒരു സുരക്ഷാഭടനുമാണ് കൊല്ലപ്പെട്ടത്.

International

ഒഡേസയിൽ നാശം വിതച്ച് റഷ്യ; യുക്രെയ്ന്‍റെ തിരിച്ചടി ബെൽഗരോദിൽ- അഞ്ചു പേർ കൊല്ലപ്പെട്ടു

 
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്‍റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.

 

International

റഷ്യൻ ആക്രമണം; മൂന്നുവയസുകാരനും മുത്തശ്ശീ-മുത്തശ്ശനും കൊല്ലപ്പെട്ടു

 
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്‍റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ

ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.


ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.

International

ഡ്രോണിൽ യുക്രെയ്നെ വെല്ലാനാളില്ല; ഇത്തവണ ആക്രമണം 2000 കിലോമീറ്റർ അകലെ


മോസ്കോ: വീദൂര മേഖലകളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള യുക്രെയ്ന്‍റെ ശേഷി റഷ്യയെ വീണ്ടും ഞെട്ടിച്ചു. റഷ്യയിലെ യുറാൾ മലനിരകളിൽ സ്ഥിതി ചെയ്യുന്ന യെക്കാത്തരീൻബെർഗ് നഗരത്തിലായിരുന്നു ഇന്നലത്തെ ആക്രമണം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് രണ്ടായിരത്തിനടുത്ത് കിലോമീറ്റർ അകലെയാണിവിടം.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ വൈൽഡ്ബെറീസിന്‍റെ ഗോഡൗൺ ആണ് യുക്രെയ്ൻ സേന ലക്ഷ്യമിട്ടത്. മൂന്നു ഡ്രോണുകൾ ഗോഡൗണിന്‍റെ മേൽക്കൂരയിൽ പതിച്ചു. തീപിടിത്തമുണ്ടായെങ്കിലും സാധനങ്ങൾ നശിച്ചില്ലെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നു വിളിക്കപ്പെടുന്ന വൈൽഡ്ബെറീസിന്‍റെ നിരവധി ഗോഡൗണുകൾ കഴിഞ്ഞയാഴ്ചകളിൽ ആക്രമിക്കപ്പെട്ടിരുന്നു. റഷ്യൻ സേനയ്ക്ക് ഡ്രോൺ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ പറയുന്നത്.
ഇത്രയും അകലെയുള്ള റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. 2500 കിലോമീറ്റർ അകലെയുള്ള സൈബീരിയൻ റിഫൈനറി വരെ യുക്രെയ്ൻ ആക്രമിച്ചിട്ടുണ്ട്.
ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്ൻ പുലർത്തുന്ന മേധാവിത്വത്തിൽ ഒട്ടേറെ രാജ്യങ്ങൾ ആകൃഷ്ടരാണ്. ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്നുമായി സഹരിക്കാൻ ഒന്പതു രാജ്യങ്ങൾ കരാറുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു 15 രാജ്യങ്ങൾ ഇത്തരം കരാറിനുള്ള ആലോചനയിലാണ്.

International

അനഭിമത പട്ടികയിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ; യൂലിയ നവൽനയയുടെ സംഘടനയെ റഷ്യ നിരോധിച്ചു

 


മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്‍റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.

International

യുക്രെയ്ൻ ആക്രമണത്തിൽ റഷ്യൻ റിഫൈ നറിയിൽ തീപിടിത്തം

 
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്‌ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്‌ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. യാരോസ്‌ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.

International

ജർമൻ വിമാനത്താവളത്തിൽ സ്ഫോടക ഡ്രോൺ


ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്‌ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.

International

റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയയുടെ മിസൈൽ യൂണിറ്റ്

കീവ്: യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ സേനയുടെ മിസൈൽ യൂണിറ്റ്. പടിഞ്ഞാറൻ റഷ്യയിലെ വെറോണിഷിൽ 120 മിസൈലുകളും ആറു ലോഞ്ചറുകളും ഉത്തരകൊറിയൻ സേന സ്ഥാപിക്കുമെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന യുക്രെയ്നെതിരേ മേൽക്കൈ നേടാൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കങ്ങൾ.
2023 മുതൽ റഷ്യൻ സേന ഉത്തരകൊറിയൻ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഉത്തരകൊറിയയുടെ മിസൈൽ യൂണിറ്റ് റഷ്യയെ സഹായിക്കാൻ എത്തുന്നത് ആദ്യമാണ്.
നേരത്തേ റഷ്യക്കായി യുദ്ധം ചെയ്യാൻ 14,000 ഉത്തരകൊറിയൻ സൈനികർ എത്തിയിരുന്നു. ഇതിൽ നല്ലൊരുഭാഗം കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യയും ഉത്തരകൊറിയയും ഏറ്റവും അടുത്ത സൈനിക സുഹൃത്തുക്കളാണ്. റഷ്യക്കായി ഉത്തരകൊറിയ പലവിധ ആയുധങ്ങൾ നിർമിച്ചു നല്കുന്നുണ്ട്.

International

ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ; പ്രതിരോധിക്കാനാവാതെ യുക്രെയ്ൻ, 21 മരണം


കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്‍റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്‍റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

National

കീ​വി​ൽ റ​ഷ്യ​യു​ടെ വ്യോ​മാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലു​ണ്ടാ​യ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആ​ക്ര​മ​ണ​ത്തി​ൽ പ​ന്ത്ര​ണ്ടി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ എ​ത്തി​യേ​ക്കാ​മെ​ന്ന് വ്യോ​മ​സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്  ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും കീ​വ് മേ​യ​ർ വി​റ്റാ​ലി ക്ലി​റ്റ്സ്കോ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കീ​വി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ക​രി​ങ്ക​ട​ലി​ൽ റ​ഷ്യ​യു​ടെ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ മു​ക്കി​യി​രു​ന്നു.

അ​തി​നി​ടെ മോ​സ്കോ​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്തു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​ൻ ഇ-​കൊ​മേ​ഴ്സ് ഭീ​മ​നാ​യ വൈ​ൽ​ഡ്ബെ​റീ​സി​ന്‍റെ ഡി​പ്പോ​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു  ആ​ക്ര​മ​ണം. യു​ക്രെ​യ്നി​ലെ ഖേ​ഴ്സ​ൺ ന​ഗ​ര​ത്തി​ൽ പൗ​ര​ന്മാ​രെ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

NRI

അ​ങ്കാ​റ​യി​ൽ നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് തു​ട​ക്കം; പ്ര​തി​രോ​ധ ക​രാ​റു​ക​ളും യു​ക്രെ​യ്ൻ യു​ദ്ധ​വും മു​ഖ്യ​ച​ർ​ച്ച

അ​ങ്കാ​റ: 32 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ടു​ദി​വ​സ​ത്തെ നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ അ​ങ്കാ​റ​യി​ൽ തു​ട​ക്ക​മാ​യി. റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ചെ​ല​വ് വ​ർ​ധി​പ്പി​ക്ക​ൽ, പു​തി​യ പ്ര​തി​രോ​ധ ക​രാ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

നാ​റ്റോ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ അ​റി​യി​ച്ചു. യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്കാ​റ​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റിന്‍റെ കൊ​ട്ടാ​ര​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ച​ത​ട​ക്ക​മു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ർ​ക്കി ന​ട​പ്പാ​ക്കി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കാ​ന​ഡ​യും പ്ര​തി​രോ​ധ ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ച​താ​യി മാ​ർ​ക്ക് റു​ട്ടെ വ്യ​ക്ത​മാ​ക്കി.

ജ​ർ​മനി ജി​ഡി​പിയു​ടെ 3.5 ശ​ത​മാ​നം പ്ര​തി​രോ​ധ​ത്തി​നാ​യി മാ​റ്റി​വയ്​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ നീ​ങ്ങു​ക​യാ​ണെ​ന്ന് ജ​ർമൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡെ​ഫു​ൾ അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന നാ​റ്റോ ഇ​ൻ​ഡ​സ്ട്രി ഫോ​റ​ത്തി​ൽ വ​ൻ പ്ര​തി​രോ​ധ ക​രാ​റു​ക​ൾ​ക്കും രൂ​പം ന​ൽ​കി.

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ നോ​ർ​ത്രോ​പ്പ് ഗ്രു​മ്മ​നി​ൽ നി​ന്ന് അ​ഞ്ച് MQ-4C ട്രൈ​റ്റ​ൺ നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ വാ​ങ്ങാ​ൻ നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ്രാ​ഥ​മി​ക ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ജ​ർമ​നി, നോ​ർ​വേ, ഫി​ൻ​ലാ​ൻ​ഡ്, ഡെ​ന്മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ക​രാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

നി​ല​വി​ലു​ള്ള അ​വാ​ക്സ് വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി 10 ഗ്ലോ​ബ​ൽ ഐ ​നി​രീ​ക്ഷ​ണ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നും നാ​റ്റോ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. കൂ​ടാ​തെ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 35 ബി​ല്യ​ൺ യൂ​റോ നി​ക്ഷേ​പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

റ​ഷ്യ​യു​ടെ പു​തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യും ഭാ​ര്യ ഒ​ലീ​ന​യും അ​ങ്കാ​റ​യി​ലെ​ത്തി. കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ പേ​ട്രി​യ​റ്റ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ലു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സെ​ല​ൻ​സ്കി സ​ഖ്യ​രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ച്ച​കോ​ടി​ക്കി​ടെ നി​ര​വ​ധി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സെ​ല​ൻ​സ്കി യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് എ​ർ​ദോ​ഗാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ സ്വാ​ധീ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ദ്യ​ദി​ന ച​ർ​ച്ച​ക​ൾ നാ​റ്റോ വി​ദേ​ശ-​പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ പ്ര​ത്യേ​ക അ​ത്താ​ഴ​വി​രു​ന്നോ​ടെ സ​മാ​പി​ക്കും. ഭാ​വി​യി​ലെ സു​ര​ക്ഷാ ന​യ​ങ്ങ​ളും പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ളാ​ണ് ര​ണ്ടാം ദി​ന​ത്തി​ൽ ന​ട​ക്കു​ക.

International

റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ യു​ക്രെ​യ്നി​ലെ പുരാതന കത്തീഡ്രൽ ക​ത്തി​ന​ശി​ച്ചു

കീ​​​​​​​വ്: റ​​​​​​​ഷ്യ​​​​​​​ൻ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലെ കീ​​​​​​​വി​​​​​​​ലു​​​​​​​ള്ള ച​​​​​​​രി​​​​​​​ത്ര​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ക്രി​​​​​​​സ്ത്യ​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​ത്തോ​​​​ടു​​​​ ചേ​​​​ർ​​​​ന്നു​​​​ള്ള ക​​​​ത്തീ​​​​ഡ്ര​​​​ൽ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.

കീ​​​​​​​വ് പെ​​​​​​​ച്ചേ​​​​​​​ഴ്‌​​​​​​​സ് ലാ​​​​​​​വ്ര ആ​​​​​​​ശ്ര​​​​​​​മ​​​​​​​സ​​​​​​​മു​​​​​​​ച്ച​​​​​​​യ​​​​​​​ത്തി​​​​​​​ൽ സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന 11-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ഡോ​​​​​​​ർ​​​​​​​മി​​​​​​​ഷ​​​​​​​ൻ ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ര്‍​ച്ചെ റ​​​​​​​ഷ്യ ന​​​​​​​ട​​​​​​​ത്തി​​​​​​​യ മി​​​​​​​സൈ​​​​​​​ൽ, ഡ്രോ​​​​​​​ൺ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ഗ്നി​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​ത്. ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലി​​​​​​​ന്‍റെ താ​​​​​​​ഴി​​​​​​​ക​​​​​​​ക്കു​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ ചു​​​​​​​റ്റും തീ​​​​​​​ജ്വാ​​​​​​​ല​​​​​​​ക​​​​​​​ൾ ഉ​​​​​​​യ​​​​​​​രു​​​​​​​ന്ന ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ള്‍ രാ​​​​​​​ജ്യാ​​​​​​​ന്ത​​​​​​​ര​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ള്‍ പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ടു.

കി​​​ഴ​​​ക്ക​​​ൻ യൂ​​​റോ​​​പ്പി​​​ലെ ഏ​​​റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​ണ് ദി​​​നി​​​പ്രോ ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്തു സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കീ​​​​​​​വ് പെ​​​​​​​ച്ചേ​​​​​​​ഴ്‌​​​​​​​സ് ലാ​​​​​​​വ്ര അ​​​ഥ​​​വാ ‘മോ​​​ണ​​​സ്ട്രി ഓ​​​ഫ് ദ ​​​കേ​​​വ്സ്’ (ഗു​​​ഹ​​​ക​​​ളു​​​ടെ ആ​​​ശ്ര​​​മം). ഈ ​​​ആ​​​ശ്ര​​​മ​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ന് അ​​​ടി​​​യി​​​ലാ​​​യി 600 മീ​​​റ്റ​​​റി​​​ല​​​ധി​​​കം നീ​​​ള​​​ത്തി​​​ൽ പ​​​ര​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന വ​​​ലി​​​യൊ​​​രു ഭൂ​​​ഗ​​​ർ​​​ഭ ഗു​​​ഹാ​​​ശൃം​​​ഖ​​​ല​​​യു​​​ണ്ട്. യു​​​​​​​നെ​​​​​​​സ്കോ​​​​​​​യു​​​​​​​ടെ ലോ​​​​​​​ക പൈ​​​​​​​തൃ​​​​​​​ക പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ടം നേ​​​​​​​ടി​​​​​​​യ ആ​​​ത്മീ​​​യ​​​കേ​​​ന്ദ്രം​​​കൂ​​​ടി​​​യാ​​​ണി​​​ത്.

കീ​​​വി​​​നു​​​ പു​​​റ​​​മെ ഖാ​​​ർ​​​കീ​​​വ്, ദി​​​നി​​​പ്രോ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. സം​​​ഭ​​​വ​​​ത്തി​​​ൽ 11 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 53 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

കീ​​​വി​​​ൽ മാ​​​ത്രം അ​​​ഞ്ചു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 70 മി​​​സൈ​​​ലു​​​ക​​​ളും 611 ഡ്രോ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും യു​​​ദ്ധം ഇ​​​നി​​​യും തു​​​ട​​​രു​​​മെ​​​ന്ന ആ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് ഇ​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും യു​​​ക്രേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ദി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

ക്രി​​​​​​​സ്തീ​​​​​​​യ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും പു​​​​​​​ണ്യ​​​​​​​സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​യ കീ​​​​​​​വ് പെ​​​​​​​ച്ചേ​​​​​​​ഴ്‌​​​​​​​സ് ലാ​​​​​​​വ്ര​​​​​​​യ്ക്കു​​​​​​​ നേ​​​​​​​രേ ന​​​​​​​ട​​​​​​​ന്ന ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും ക്രൂ​​​​​​​ര​​​​​​​നാ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ റ​​​​​​​ഷ്യ​​​​​​​ൻ നേ​​​​​​​താ​​​​​​​വ് വ്ലാ​​​​​​​ഡി​​​​​​​മി​​​​​​​ർ പു​​​​​​​ടി​​​​​​​ൻ ത​​​​​​​ന്‍റെ പേ​​​​​​​ര് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന് യു​​​​​​​ക്രേ​​​​​​​നി​​​​​​​യ​​​​​​​ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രി ആ​​​​​​​ൻ​​​​​​​ഡ്രി സി​​​​​​​ബി​​​​​​​ഹ പറഞ്ഞു.

സാം​​​​​​​സ്കാ​​​​​​​രി​​​​​​​ക പൈ​​​​​​​തൃ​​​​​​​ക​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഐ​​​​​​​എ​​​​​​​സ് ഭീ​​​​​​​ക​​​​​​​ര​​​​​​​രെ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ന്ന റ​​​​​​​ഷ്യ​​​​​​​ൻ ഭീ​​​​​​​ക​​​​​​​ര​​​​​​​ത​​​​​​​യാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ൾ കാ​​​​​​​ണു​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും റ​​​​​​​ഷ്യ​​​​​​​ന്‍ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട ക്രൂ​​​​​​​ര​​​​​​​ത​​​​​​​യ്‌​​​​​​​ക്കെ​​​​​​​തി​​​​​​​രേ യു​​​​​​​നെ​​​​​​​സ്കോ​​​​​​​യും മ​​​​​​​റ്റ് അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത് അ​​​​​​​ത്യാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​​​​​ഴി​​​​​​​ഞ്ഞ മാ​​​​​​​ര്‍​ച്ചി​​​​​​​ൽ പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ യു​​​​​​​ക്രെ​​​​​​​യ്ന്‍ ന​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​യ ലി​​​​​​​വി​​​​​​​വി​​​​​​​ലെ ച​​​​​​​രി​​​​​​​ത്ര​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ബെ​​​​​​​ർ​​​​​​​ണാ​​​​​​​ർ​​​​​​​ഡി​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മസ​​​​​​​മു​​​​​​​ച്ച​​​​​​​യ​​​​​​​വും സെ​​​​​​​ന്‍റ് മേ​​​​​​​രി മ​​​​​​​ഗ്ദ​​​​​​​ല​​​​​​​ന പ​​​​​​​ള്ളി​​​​​​​യും റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ വ്യോ​​​​​​​മാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. യു​​​​​​​നെ​​​​​​​സ്കോ​​​​​​​യു​​​​​​​ടെ ലോ​​​​​​​ക പൈ​​​​​​​തൃ​​​​​​​ക പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ല്‍ ഇ​​​​​​​ടം നേ​​​​​​​ടി​​​​​​​യ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​നു​​​​​​​ നേ​​​​​​​രേ മാ​​​​​​​ർ​​​​​​​ച്ച് 24നാ​​​​​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

Sports

ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ കു​ഴ​ഞ്ഞു​വീ​ണു; ഡെ​ന്‍​മാ​ര്‍​ക്ക് - യു​ക്രെ​യ്ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

സീ​ല​ൻ​ഡ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ലോ​ക​ത്തെ മു​ൾ​മു​ന​യി​ലാ​ഴ്ത്തി ഡെ​ന്മാ​ർ​ക്കി​ന്‍റെ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ മ​ത്സ​ര​ത്തി​നി​ടെ ക​ളി​ക്ക​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഒ​ഡെ​ൻ​സെ​യി​ൽ യു​ക്രെ​യ്നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് ഡെ​ന്മാ​ർ​ക്ക് - യു​ക്രെ​യ്ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ 65-ാം മി​നി​റ്റി​ലാ​ണ് എ​റി​ക്സ​ൺ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ സം​ഘം മൈ​താ​ന​ത്തെ​ത്തി താ​ര​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ന​ൽ​കി. നി​ല​വി​ൽ താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. പേ​സ്മേ​ക്ക​ർ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് തു​ണ​യാ​യ​തെ​ന്ന് ടീം ​ഡോ​ക്ട​ർ മോ​ർ​ട്ട​ൻ ബോ​സ​ൻ വ്യ​ക്ത​മാ​ക്കി.

2021 ലെ ​യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ​തി​രെ ക​ളി​ക്കു​ന്ന​തി​നി​ടെ എ​റി​ക്സ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പേ​സ്മേ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഐ​സി​ഡി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച​ത്. യൂ​റോ​ക​പ്പി​ലെ സം​ഭ​വ​ത്തി​നു​ശേ​ഷം എ​ട്ടു​മാ​സ​ത്തെ വി​ശ്ര​മ​വും ചി​കി​ത്സ​യും ക​ഴി​ഞ്ഞാ​ണ് എ​റി​ക്സ​ൺ​ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ മി​സൈ​ൽ വ​ർ​ഷം; ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ലെ ഖാ​​​​ർ​​​​കീ​​​​വി​​​​ൽ റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴ് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 10 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ഞ്ചു നി​​​​ല പാ​​​​ർ​​​​പ്പി​​​​ടസ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ​​​​ണ് മി​​​​സൈ​​​​ൽ പ​​​​തി​​​​ച്ച​​​​ത്.

കീ​​​​വി​​​​ലെ​​​​യും മ​​​​ധ്യ​​​​യു​​​​ക്രെ​​​​യ്നി​​​​ലെ​​​​യും ഊ​​​​ർ​​​​ജ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മാ​​​​ക്കി 29 മി​​​​സൈ​​​​ലു​​​​ക​​​​ളും 480 ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​ണ് റ​​​​ഷ്യ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു. ഏ​​​​ഴ് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച സെ​​​​ല​​​​ൻ​​​​സ്കി സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. വ്യോ​​​​മപ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ 19 മി​​​​സൈ​​​​ലു​​​​ക​​​​ളും 453 ഡ്രോ​​​​ണു​​​​ക​​​​ളും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം മൂ​​​​ലം‌ ഈ ​​​​ആ​​​​ഴ്ച ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന യു​​​​എ​​​​സ് മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ ച​​​​ർ​​​​ച്ച മാ​​​​റ്റി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

International

യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണം

 കീ​​​വ്: റ​​​ഷ്യ​​​ൻ‌ സേ​​​ന യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വ്, തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഒ​​​ഡേ​​​സ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

അ​​​ന്പ​​​തി​​​ന​​​ടു​​​ത്ത് മി​​​സൈ​​​ലു​​​ക​​​ളും മു​​​ന്നൂ​​​റി​​​ന​​​ട​​​ത്ത് ഡ്രോ​​​ണു​​​ക​​​ളും റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ചു.

International

യുക്രെയ്നു സമാധാനത്തിൽ താത്പര്യമില്ലെന്ന് പുടിൻ

മോ​​​സ്കോ: ​​​യു​​​ക്രെ​​​യ്നു സ​​​മാ​​​ധാ​​​ന​​​ത്തി​​​ൽ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ തി​​​ടു​​​ക്കം കാ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പു​​​ടി​​​ൻ ആ​​​രോ​​​പി​​​ച്ചു.

യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​ണു പു​​​ടി​​​ൻ ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ൽ ന​​​ട​​​ന്ന സെ​​​ല​​​ൻ​​​സ്കി-​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച.

International

ഫ്ലോ​റി​ഡ​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കി ലോ​കം; ട്രം​പ് സെ​ലെ​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ഉ​ട​ൻ

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ലെ​ൻ​സ്കി​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച‌ ന​ട​ത്തും. ഫ്ലോ​റി​ഡ​യി​ലെ ട്രം​പി​ന്‍റെ വ​സ​തി​യി​ലാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. ഇ​തി​നു​ശേ​ഷം യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​മാ​യും സെ​ല​ൻ​സ്കി ച​ർ​ച്ച ന​ട​ത്തും.

മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ര​ക്ത​രൂ​ക്ഷി​ത​മാ​യ റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മു​ൻ​കൈ എ​ടു​ത്തു​ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സെ​ല​ൻ​സ്കി​യു​മാ​യു​ള്ള ച​ർ​ച്ച. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ര​വ​ധി ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​രു​ന്നി​ല്ല.

സ​മാ​ധാ​ന പ​ദ്ധ​തി ട്രം​പ് മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും യു​ക്രെ​യ്നും റ​ഷ്യ​യും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. റ​ഷ്യ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് മു​ന്നോ​ടി​യാ​യി സെ​ലെ​ൻ​സ്‌​കി പ​റ​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച‌ രാ​ത്രി റ​ഷ്യ യു​ക്രെ​യ്ൻ ത​ല​സ്‌​ഥാ​ന​മാ​യ കീ​വി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 32 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി വ്യ​ക്തി​പ​ര​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മു​ള്ള നേ​താ​വാ​ണ് ട്രം​പ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു​പ​ക്ഷ​ത്തെ​യും സ​മാ​ധാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ട്രം​പി​ന് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ യു​ക്രെ​യ്ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ​യു​ള്ള ഒ​രു പ​രി​ഹാ​ര​മാ​ണ് സെ​ല​ൻ​സ്‌​കി ല​ക്ഷ്യ​മി​ടു​ന്ന​ത്.

International

യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതി

മ​​​​യാ​​​​മി: റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​ക്രെ​​​​യ്നും അ​​​​മേ​​​​രി​​​​ക്ക​​​​യും ന​​​​ട​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​തി. യു​​​​ക്രെ​​​​യ്നി​​​​ൽ സ​​​​മാ​​​​ധാ​​​​നം പു​​​​നഃസ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും അ​​​​റി​​​​യി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫും പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​ര​​​​ദ് കു​​​​ഷ്ന​​​​റു​​​​മാ​​​​ണ് യു​​​​ക്രെ​​​​യ്നി​​​​ലെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് റ​​​​സ്തം ഉ​​​​മ​​​​റോ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​വു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മ​​​​യാ​​​​മി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

യു​​​​ക്രെ​​​​യ്ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് റ​​​​സ്തം ഉ​​​​മ​​​​റോ​​​​വ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. റ​​​​ഷ്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് വീ​​​​ണ്ടും അധി​​​​നി​​​​വേ​​​​ശമു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും വേ​​​​ണം. യു​​​​ദ്ധാ​​​​ന​​​​ന്ത​​​​ര യു​​​​ക്രെ​​​​യ്ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണം, യു​​​​ക്രെ​​​​യ്ൻ-​​​​അ​​​​മേ​​​​രി​​​​ക്ക സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

വി​​​​റ്റ്കോ​​​​ഫും കു​​​​ഷ്ന​​​​റും ചൊ​​​​വ്വാ​​​​ഴ്ച മോ​​​​സ്കോ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​നു​​​​മാ​​​​യി അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ക്ക് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് പു​​​​ടി​​​​ൻ ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​റി​​​​യി​​​​ച്ചു.

റഷ്യൻ ആ​​​ക്ര​​​മ​​​ണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​നു സ​​​മീ​​​പം റെ​​​യി​​​ൽ​​​വേ ജം​​​ഗ്ഷ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഫാ​​​സ്റ്റീ​​​വ് പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​വി​​​ടു​​​ത്തെ റെ​​​യി​​​ൽ​​​വേ ഡി​​​പ്പോ​​​യും ട്രെ​​​യി​​​ൻ ബോ​​​ഗി​​​ക​​​ളും ന​​​ശി​​​ച്ചു. മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

International

യുക്രെയ്ന് ആയുധങ്ങൾ നൽകി സഹായിക്കുന്നത് തുടരുമെന്നു ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു​​​ള്ള ആ​​​യു​​​ധ​​​ക്ക​​​യ​​​റ്റു​​​മ​​​തി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം, ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് തു​​​ട​​​രു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ കു​​​റ​​​വ് വ​​​രു​​​ന്നു​​​വെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​ക്രെ​​​യ്നി​​​ന് ചി​​​ല ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് താ​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വയ്ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്. “അ​​​വ​​​ർ ക​​​ടു​​​ത്ത ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് സ്വ​​​യം പ്ര​​​തി​​​രോ​​​ധി​​​ക്ക​​​ണം.

അ​​​തി​​​നാ​​​ൽ ഞ​​​ങ്ങ​​​ൾ കു​​​റ​​​ച്ചു​​​കൂ​​​ടി ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ പോ​​​കു​​​ന്നു”, ട്രം​​​പ് പ​​​റ​​​ഞ്ഞു. ആ​​​യു​​​ധ​​​വി​​​ത​​​ര​​​ണം പൊ​​​ടു​​​ന്ന​​​നെ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ മു​​​ൻ​​​തീ​​​രു​​​മാ​​​നം യു​​​ക്രെ​​​യ്നെ​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ​​​യും അ​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​യ​​​റ്റി​​​യ​​​യ്ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വ​​​ക്താ​​​വ് ഷോ​​​ൺ പാ​​​ർ​​​നെ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നാ​​​യി വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു​​​ക്കി​​​യ അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ പു​​​ടി​​​നെ ട്രം​​​പ് വി​​​മ​​​ർ​​​ശി​​​ച്ചു.

യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക് പു​​​ടി​​​നെ എ​​​ത്തി​​​ക്കാ​​​ൻ റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു മേ​​​ൽ പു​​​തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ചു​​​മ​​​ത്തു​​​മെ​​​ന്ന് ട്രം​​​പ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​ത്പ​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ 500 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്താ​​​നു​​​ള്ള ബി​​​ല്ലു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ട്രം​​​പ് ത​​​നി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സെ​​​ന​​​റ്റ​​​ർ ലി​​​ൻ​​​ഡ്സേ ഗ്ര​​​ഹാ​​​മും പ​​​റ​​​ഞ്ഞു. ഇ​​​ത് ഇ​​​ന്ത്യ​​​ക്കും ചൈ​​​ന​​​യ്ക്കും തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ നേ​​​രി​​​ട്ട് പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​രാ​​​യി റ​​​ഷ്യ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ പ​​​ല​​​ത​​​വ​​​ണ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up